ചാംപ്യന്‍സ് ലീഗ് ഫൈനല്‍ റഷ്യയില്‍ നിന്നും പാരീസിലേക്ക് മാറ്റി

ഇനി നടക്കാനിരക്കുന്ന ഒരു മല്‍സരങ്ങളും റഷ്യയിലും ഉക്രെയ്‌നിലും നടക്കില്ലെന്നും തീരുമാനമായി.

Update: 2022-02-25 14:16 GMT


പാരിസ്: റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി റഷ്യയില്‍ നിന്നും പാരിസിലേക്ക് മാറ്റി. ഇന്ന് ചേര്‍ന്ന യുവേഫായുടെ അടിയന്തര യോഗമാണ് തീരുമാനം കൈക്കൊണ്ടത്.മെയ്യ് 28നാണ് ഫൈനല്‍. പാരീസിലെ സ്റ്റെഡ് ഡി ഫ്രാന്‍സില്‍ വച്ചാണ് മല്‍സരം നടക്കുക.ലണ്ടന്‍, മ്യുണിക്ക്, ഇസ്താംബൂള്‍ എന്നിവടങ്ങളെ പിന്‍തള്ളിയാണ് പാരീസ് വേദിയായത്.യുവേഫായുടെ കീഴില്‍ ഇനി നടക്കാനിരക്കുന്ന ഒരു മല്‍സരങ്ങളും റഷ്യയിലും ഉക്രെയ്‌നിലും നടക്കില്ലെന്നും തീരുമാനമായി.




Tags:    

Similar News