ചാംപ്യന്‍സ് ലീഗ്; ബാഴ്‌സയ്ക്ക് ചെല്‍സി ഷോക്ക്, സിറ്റിക്ക് ലെവര്‍കൂസന്‍ ഷോക്ക്

Update: 2025-11-26 06:43 GMT

ബെര്‍ലിന്‍: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും തോല്‍വി. സ്പാനിഷ് പ്രമുഖരായ ബാഴ്‌സയെ ഇംഗ്ലിഷ് വമ്പന്‍മാരായ ചെല്‍സി എതിരില്ലാത്ത മൂന്ന് ഗോളിനാണ് വീഴ്ത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ജര്‍മ്മന്‍ വമ്പന്‍മാരായ ബയേണ്‍ ലെവര്‍കൂസന്‍ ഞെട്ടിച്ചത്. മറ്റ് മല്‍സരങ്ങളില്‍ ബോറൂസിയ ഡോര്‍ട്ട്മുണ്ട് വിയ്യാറയലിനെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ അയാകസിനെ ബെന്‍ഫിക്ക എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്നു.

ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ പിഎസ്ജി ടോട്ടന്‍ഹാമിനെയും സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ക്ലബ്ബ് ബ്രുഗിനെയും റയല്‍ മാഡ്രിഡ് ഒളിമ്പ്യയാക്കോസിനെയും ലിവര്‍പൂള്‍ പിഎസ് വി ഐന്തോവനെയും അത്‌ലറ്റിക്കോ മാഡ്രിഡ് ഇന്റര്‍മിലാനെയും നേരിടും.



Tags: