കസിമറോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് തന്നെ; ആന്‍സിലോട്ടി സമ്മതം മൂളി

അദ്ദേഹത്തിന്റെ ആഗ്രഹത്തിന് ക്ലബ്ബ് തടസ്സം നില്‍ക്കില്ലെന്നും കോച്ച് അറിയിച്ചു.

Update: 2022-08-19 13:38 GMT




മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡറായ ബ്രസീലിയന്‍ താരം കസിമറോ ക്ലബ്ബ് വിടുമെന്ന് ഉറപ്പായി. താരത്തിനെ റിലീസ് ചെയ്യുമെന്ന് റയല്‍ കോച്ച് കാര്‍ലോ ആന്‍സിലോട്ടി വ്യക്തമാക്കി.കാസിമറോ ഞങ്ങളുടെ താരമാണ്. ഇപ്പോഴും ടീമിനൊപ്പം പരിശീലനം തുടരുന്നുണ്ട്. എന്നാല്‍ താരത്തിന് ക്ലബ്ബ് വിടാനാണ് ആഗ്രഹമെന്നും ആന്‍സിലോട്ടി അറിയിച്ചു. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് കാസിമറോ. അദ്ദേഹത്തിന്റെ ആഗ്രഹത്തിന് ക്ലബ്ബ് തടസ്സം നില്‍ക്കില്ലെന്നും കോച്ച് അറിയിച്ചു.




Tags:    

Similar News