ഇഞ്ചോടിഞ്ച് പോരാട്ടം; കാമറൂണ്‍-സെര്‍ബിയ മല്‍സരം സമനിലയില്‍

കാസ്‌റ്റെലെറ്റോ, വിന്‍സെന്റ് അബൂബര്‍, മോട്ടിങ് എന്നിവരാണ് കാമറൂണിനായി സ്‌കോര്‍ ചെയ്തത്.

Update: 2022-11-28 14:05 GMT


ദോഹ: ലോകകപ്പില്‍ ഇന്ന് നടന്ന കാമറൂണ്‍-സെര്‍ബിയ മല്‍സരം സമനിലയില്‍ കലാശിച്ചു. ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ മല്‍സരത്തില്‍ ഇരുടീമും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പുറത്തെടുത്ത്. ഇരുടീമും മൂന്ന് ഗോള്‍ വീതം അടിച്ചാണ് പിരിഞ്ഞത്. ആദ്യം ലീഡെടുത്തത് കാമറൂണ്‍ ആയിരുന്നു. തുടര്‍ന്ന് സെര്‍ബിയ മൂന്ന് ഗോള്‍ തിരിച്ചടിക്കുകയായിന്നു. തോല്‍ക്കാന്‍ മനസ്സിലാത്ത കാമറൂണ്‍ രണ്ട് ഗോള്‍ കൂടി സ്‌കോര്‍ ചെയ്ത് മല്‍സരം സമനിലയിലാക്കുകയായിരുന്നു. കാസ്‌റ്റെലെറ്റോ, വിന്‍സെന്റ് അബൂബര്‍, മോട്ടിങ് എന്നിവരാണ് കാമറൂണിനായി സ്‌കോര്‍ ചെയ്തത്. പാവ്‌ലോവിച്ച്, മിലന്‍കോവിച്ച്, മിത്രോവിച്ച് എന്നിവരാണ് സെര്‍ബിയയുടെ സ്‌കോറര്‍മാര്‍.



 




Tags:    

Similar News