ഹിസോര്‍: ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള കാഫ നേഷന്‍സ് കപ്പ് ഫുട്ബോള്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഇന്ത്യയുടെ ആഷിഖ് കുരുണിയന്‍, ഇര്‍ഫാന്‍, ജിതിന്‍ എന്നിവര്‍ മികച്ച രീതിയില്‍ മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. അഫ്ഗാന്‍ താരങ്ങളും ഗോളിനായി ശ്രമിച്ചെങ്കിലും ഫലിച്ചില്ല. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പ്ലേഓഫ് സാധ്യത ഇന്ത്യ നിലനിര്‍ത്തിയിട്ടുണ്ട്. ഇറാന്‍- താജികിസ്താന്‍ പോരാട്ടത്തിന്റെ ഫലത്തെ ആശ്രയിച്ചാണ് ഇന്ത്യയുടെ ടൂര്‍ണമെന്റിലെ ഭാവി. നിലവില്‍ ഓരോ ജയവും സമനിലയും തോല്‍വിയുമായി ഇന്ത്യ 4 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. അഫ്ഗാനിസ്താന്‍ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.