ബോറൂസിയാ ഡോര്‍ട്ട്മുട്ടിനെ തകര്‍ത്ത് ബയേണ്‍

വോളണ്ട്(20, 43), ബെയ്‌ലേ(81), ബെന്‍ഡര്‍(82) എന്നിവരാണ് ബയേണിനായി സ്‌കോര്‍ ചെയ്തത്. ഹമ്മല്‍സ്, കാന്‍, ഗുറെറോ എന്നിവരാണ് ഡോര്‍ട്ട്മുണ്ടിനായി ഗോള്‍ നേടിയത്.

Update: 2020-02-09 12:38 GMT

ബെര്‍ലിന്‍: ബുണ്ടസാ ലീഗില്‍ ബയേണ്‍ ലെവര്‍കൂസന് തകര്‍പ്പന്‍ ജയം. ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ 4-3ന് തോല്‍പ്പിച്ചാണ് ബയേണിന്റെ ജയം. വോളണ്ട്(20, 43), ബെയ്‌ലേ(81), ബെന്‍ഡര്‍(82) എന്നിവരാണ് ബയേണിനായി സ്‌കോര്‍ ചെയ്തത്. ഹമ്മല്‍സ്, കാന്‍, ഗുറെറോ എന്നിവരാണ് ഡോര്‍ട്ട്മുണ്ടിനായി ഗോള്‍ നേടിയത്.

രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ബയേണിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. ലീഗില്‍ ബയേണ്‍ മ്യൂണിക്ക് ഒന്നാമതും ലെപ്‌സിഗ് രണ്ടാമതും ഡോട്ട്മുണ്ടും മൂന്നാമതുമാണ്. ലെവര്‍കൂസന്‍ അഞ്ചാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ലെപ്‌സിഗിനെ നേരിടും. 

Tags:    

Similar News