ഉക്രെയ്‌നില്‍ കുടുങ്ങി ബ്രസീലിയന്‍ താരങ്ങള്‍

ശക്തര്‍ ഡൊണറ്റസ്‌ക്ക്, ഡൈനാമോ കെയ്വവ് എന്നീ ക്ലബ്ബുകളില്‍ നിരവധി ബ്രസീലിയന്‍ താരങ്ങള്‍ കളിക്കുന്നുണ്ട്.

Update: 2022-02-24 18:22 GMT


കെയ്വവ്: റഷ്യന്‍ ആക്രമണം നടക്കുന്ന ഉക്രെയ്‌നില്‍ കുടുങ്ങിയ നിരവധി ബ്രസീലിയന്‍ ഫുട്‌ബോള്‍ താരങ്ങള്‍ സഹായത്തിന് ആവശ്യപ്പെട്ട് രംഗത്ത്.ഉക്രെയ്‌നിലെ വിവിധ ക്ലബ്ബുകളില്‍ കളിക്കുന്ന താരങ്ങളാണ് ഉടന്‍ തന്നെ സ്വന്തം നാട്ടിലെത്തിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ശക്തര്‍ ഡൊണറ്റസ്‌ക്ക്, ഡൈനാമോ കെയ്വവ് എന്നീ ക്ലബ്ബുകളില്‍ നിരവധി ബ്രസീലിയന്‍ താരങ്ങള്‍ കളിക്കുന്നുണ്ട്. പലരുടെയും കുടുംബങ്ങളും ഇവരോടൊപ്പമുണ്ട്. താമസസ്ഥലത്ത് തടവുപുള്ളികളെ പോലെയാണ് കഴിയുന്നതും ഏതെ വിധേനെയും സര്‍ക്കാര്‍ ഇടപ്പെട്ട് രക്ഷപ്പെടുത്തണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു.




Tags: