റഫറിക്കെതിരേ കൊലപാതകം ശ്രമം; ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം അറസ്റ്റില്‍
റിബെറോയ്‌ക്കെതിരെ റഫറി ഫൗള്‍ വിധിച്ചിരുന്നു
സാവോപോളോ: റഫറിക്കെതിരേ കൊലപാതകം ശ്രമം നടത്തിയതിന് ബ്രസീലയന്‍ ഫുട്‌ബോള്‍ താരത്തെ അറസ്റ്റ് ചെയ്തു. സ്‌പോര്‍ട് ക്ലബ്ബ് സാവോപോളോയുടെ താരമായ വില്ല്യം റിബെറോയെ ആണ് അറസ്റ്റ് ചെയ്തത്. താരത്തെ ക്ലബ്ബ് പുറത്താക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഗുറാനി എഫ്‌സിക്കെതിരായ മല്‍സരത്തിനിടെയാണ് താരം റഫറിയെ മര്‍ദ്ദിച്ചത്. റിബെറോയ്‌ക്കെതിരെ റഫറി ഫൗള്‍ വിധിച്ചിരുന്നു.ഇതില്‍ രോഷകുലനായ താരം റഫറിയെ നിലത്തിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഉടന്‍ തന്നെ റഫറിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിബെറോയെ പോലിസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് അല്‍പ്പനേരത്തേക്ക് മല്‍സരം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. പിന്നീട് ആരംഭിച്ച മല്‍സരത്തില്‍ ഗുറാനി എഫ്‌സി എതിരിലാത്ത ഒരു ഗോളിന് വിജയിച്ചു.