ബ്രസീലിന്റെ മാത്യുസ് കുന്‍ഹ അത്‌ലറ്റിക്കോ മാഡ്രിഡില്‍
ടോക്കിയോ ഒളിംപിക്‌സില്‍ ബ്രസീലിനായി താരം മൂന്ന് ഗോള്‍ നേടിയിരുന്നു.
മാഡ്രിഡ്:ബ്രസീല്‍ സ്‌ട്രൈക്കര്‍ മാത്യുസ് കുന്‍ഹയെ അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കി. അഞ്ച് വര്‍ഷത്തെ കരാറാണ് താരത്തിന് നല്‍കിയിരിക്കുന്നത്. ലെപ്‌സിഗ് താരമായിരുന്ന കുന്‍ഹ കഴിഞ്ഞ വര്‍ഷമാണ് കരാര്‍ അടിസ്ഥാനത്തില്‍ ഹെര്‍ത്താ ബെര്‍ലിനില്‍ എത്തിയത്. 22 കാരനായ കുന്‍ഹയെ 30 മില്ല്യണ്‍ യുറോയ്ക്കാണ് അത്‌ലറ്റിക്കോ വാങ്ങിയത്. ടോക്കിയോ ഒളിംപിക്‌സില്‍ ബ്രസീലിനായി താരം മൂന്ന് ഗോള്‍ നേടിയിരുന്നു.