ലോകകപ്പില്‍ പുതുചരിത്രം രചിച്ച് ബ്രസീല്‍

ലോകകപ്പില്‍ അപൂര്‍വ്വ നേട്ടമാണ് നെയ്മറും ടീമും നേടിയത്.

Update: 2022-12-06 04:49 GMT


ദോഹ: ലോകകപ്പ് സക്വാഡിലെ 26 പേരെയും കളത്തിലിറക്കിയതിന്റെ പുതിയ റെക്കോഡ് ടീറ്റെയുടെ ബ്രസീലിന്. ഇന്ന് ദക്ഷിണകൊറിയ്‌ക്കെതിരായ പ്രീക്വാര്‍ട്ടറില്‍ ജയം ഉറപ്പിച്ച ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസണേയും നെയ്മറെയും പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് വെവെര്‍ട്ടണെയും റൊഡ്രിഗേയും കളത്തിലിറക്കി. ഇതോടെയാണ് മഞ്ഞപ്പട പുതുചരിത്രമെഴുതിയത്. ടീമിലെ 26 പേരെയും ഈ ലോകകപ്പിനായി ടീറ്റെ കളത്തിലിറക്കി. കാമറൂണിനെതിരായ മല്‍സരത്തിലാണ് ഒമ്പത് മുന്‍ നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കി ബെഞ്ച് ടീമിനെ കാനറികള്‍ ഇറക്കിയത്. മല്‍സരത്തില്‍ തോറ്റെങ്കിലും ഒരു ടൂര്‍ണ്ണമെന്റില്‍ ഇത്രയും താരങ്ങളെ മുമ്പ് ഒരു ടീമും കളത്തിലിറക്കിയിട്ടില്ല. ലോകകപ്പില്‍ അപൂര്‍വ്വ നേട്ടമാണ് നെയ്മറും ടീമും നേടിയത്. ടീമിലെ എല്ലാ താരങ്ങളെയും ലോകകപ്പിനിറക്കണമെന്ന ടീറ്റെയുടെ ലക്ഷ്യവും നടപ്പായി.നെയ്മര്‍ ടീമിലേക്ക് തിരിച്ചുവന്നതിന്റെ ആവേശത്തില്‍ കളിച്ച ബ്രസീലിന് കൊറിയ യാതൊരു തരത്തിലുള്ള വെല്ലുവിളിയും ഉയര്‍ത്തിയില്ല.





Tags:    

Similar News