മറഡോണാ കപ്പ്; ബാഴ്‌സലോണയെ തകര്‍ത്ത് ബൊക്കാ ജൂനിയേഴ്‌സിന് കിരീടം

37കാരനായ ആല്‍വ്‌സ് ബാഴ്‌സയ്ക്കായി മികച്ച പ്രകടനാണ് പുറത്തെടുത്തത്.

Update: 2021-12-15 09:45 GMT


റിയാദ്: പ്രഥമ മറഡോണാ കപ്പില്‍ അര്‍ജന്റീനന്‍ ക്ലബ്ബ് ബൊക്കാ ജൂനിയേഴ്‌സിന് കിരീടം. അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയോടുള്ള ആദരസൂചകമായി നടത്തിയ പ്രഥമ മറഡോണാ കപ്പില്‍ ബൊക്കാ ജൂനിയേഴ്‌സിന് കിരീടം. റിയാദില്‍ നടന്ന മല്‍സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണ് മറഡോണയുടെ പഴയകാല ക്ലബ്ബായ ബൊക്കാ ജൂനിയേഴ്‌സ് കിരീടം സ്വന്തമാക്കിയത്. 50ാം മിനിറ്റില്‍ ഫെറാന്‍ ജുട്ട്ഗ്ലായാണ് ബാഴ്‌സയ്ക്കായി ലീഡ് നല്‍കിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ എക്‌സ്‌ക്വില്‍ സെബല്ലോസിലൂടെ ബൊക്കാ ജൂനിയേഴ്‌സ് സമനില പിടിച്ചു. 2016ല്‍ ബാഴ്‌സയ്ക്കായി കളി അവസാനിപ്പിച്ച മുന്‍ ബ്രസീലിയന്‍ താരം ഡാനി ആല്‍വ്‌സിന്റെ ബാഴ്‌സയിലേക്കുള്ള തിരിച്ചുവരവ് മല്‍സരം കൂടിയായിരുന്നു ഇത്. 37കാരനായ ആല്‍വ്‌സ് ബാഴ്‌സയ്ക്കായി മികച്ച പ്രകടനാണ് പുറത്തെടുത്തത്.




Tags: