ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുല്‍ സമദിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

മികച്ച പ്രകടനം നടത്തിയ താരം ഇന്ത്യയ്ക്ക് വേണ്ടിയും മിന്നും ഫോമിലാണ്.

Update: 2022-07-04 08:13 GMT




കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുല്‍ സമദിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. മലയാളി ബാഡ്മിന്റണ്‍ താരം റേസാ ഫര്‍ഹത്താണ് കേരളാ ബ്ലാസറ്റേഴ്‌സ് താരത്തിന്റെ വധു. എന്റെ ജീവിത പങ്കാളിയെ കണ്ടെത്തികഴിഞ്ഞു എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. കേരളാ ബ്ലാസ്റ്റേഴ്‌സ് ട്വിറ്ററിലൂടെ ഇരുവര്‍ക്കും ആശംസ അറിയിച്ചു. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴസിനായി മികച്ച പ്രകടനം നടത്തിയ താരം ഇന്ത്യയ്ക്ക് വേണ്ടിയും മിന്നും ഫോമിലാണ്.




Tags:    

Similar News