മെസ്സിക്ക് പരിക്ക്; ആശങ്കയില്‍ അര്‍ജന്റീനാ സ്‌ക്വാഡ്

പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ ടീം പുറത്ത് വിട്ടിട്ടില്ല.

Update: 2022-12-16 17:49 GMT


ദോഹ: ഞായറാഴ്ച ഫ്രാന്‍സിനെതിരേ ലോകകപ്പ് ഫൈനലിനിറങ്ങുന്ന അര്‍ജന്റീനന്‍ ക്യാംപില്‍ ആശങ്ക. ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ പരിക്കാണ് ടീമിനെ ആശങ്കയിലാഴ്ത്തുന്നത്. ക്രൊയേഷ്യയ്‌ക്കെതിരായ മല്‍സരത്തില്‍ താരത്തിന്റെ തുടയ്ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇന്ന് നടന്ന പരിശീലന സെഷനില്‍ നിന്ന് താരം വിട്ടുനിന്നിരുന്നു. ഫ്രാന്‍സിനെതിരേ ആദ്യ പകുതിയില്‍ മെസ്സിയെ ഇറക്കി രണ്ടാം പകുതിയില്‍ താരത്തിന് പകരം ഡി ബാലയിറക്കാനുള്ള ആലോചനയിലാണ് കോച്ച് സ്‌കലോണി. ഡി ബാലയെ ആദ്യം ഇറക്കി രണ്ടാം പകുതിയില്‍ മെസ്സിയെ ഇറക്കുക എന്ന ഓപ്ഷനും സ്‌കലോണിക്കുണ്ട്. പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ ടീം പുറത്ത് വിട്ടിട്ടില്ല.




 




Tags:    

Similar News