ഐഎസ്എല്‍; നോര്‍ത്ത് ഈസ്റ്റ് വന്‍മതില്‍ തകര്‍ത്ത് ബെംഗളൂരുവിന് ജയം

മല്‍സരത്തില്‍ ബെംഗളൂരുവിനെതിരേ മികച്ച ചെറുത്ത് നില്‍പ്പ് നടത്താന്‍ നോര്‍ത്ത് ഈസ്റ്റിനായിരുന്നു.

Update: 2022-10-08 18:00 GMT


ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്‌സിക്ക് ജയം. അവസാനം വരെ പിടിച്ച നിന്ന നോര്‍ത്ത് ഈസ്റ്റിനെതിരേ ഒരു ഗോളിന്റെ ജയമാണ് ബെംഗളൂരു നേടിയത്. അലന്‍ കോസ്റ്റ മല്‍സരം അവസാനിക്കാന്‍ നാല് മിനിറ്റ് ശേഷിക്കെ നേടിയ ഗോളാണ് ബെംഗളൂരുവിന് ജയമൊരുക്കിയത്. മല്‍സരം അവസാനിക്കുന്നതിന് തൊട്ട് മുമ്പ് നോര്‍ത്ത് ഈസ്റ്റ് ഒരു ഗോള്‍ മടക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. മല്‍സരത്തില്‍ ബെംഗളൂരുവിനെതിരേ മികച്ച ചെറുത്ത് നില്‍പ്പ് നടത്താന്‍ നോര്‍ത്ത് ഈസ്റ്റിനായിരുന്നു.




Tags:    

Similar News