ഖത്തര്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ചത്: ഇന്‍ഫെന്റിനോ

വൊളന്റിയര്‍മാരുടെ ചിരിയാണ് ഈ ലോകകപ്പിനെ എക്കാലത്തെയും മികച്ചതാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Update: 2022-12-17 11:41 GMT


ദോഹ: ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാണ് ഖത്തറില്‍ നടക്കുന്നതെന്ന് ഫിഫാ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോ. ദോഹാ കോര്‍ണിഷില്‍ നടന്ന വൊളന്റിയര്‍ സെലബ്രേഷന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തര്‍ ലോകകപ്പിനെ ഇന്‍ഫെന്റിനോ വാനോളം പുകഴ്ത്തി. എക്കാലത്തെയും മികച്ച ലോകകപ്പിലെ ഏറ്റവും മികച്ച വൊളന്റിയര്‍മാരാണ് ഇവിടെയുള്ളത്. 20,000 വരുന്ന വൊളന്റിയര്‍മാര്‍ ലോകകപ്പിന്റ മുഖവും ചിരിയുമായിരുന്നു. വൊളന്റിയര്‍മാരുടെ ചിരിയാണ് ഈ ലോകകപ്പിനെ എക്കാലത്തെയും മികച്ചതാക്കിയതെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News