ബാഴ്സയക്ക് നെഞ്ചടിപ്പ്; ലാ ലിഗയില്‍ റയലിന് രണ്ട് പോയിന്റ് ലീഡ്

ഇന്ന് എസ്പാനിയോളിനെതിരേ ഒരുഗോള്‍ ജയം നേടിയതോടെയാണ് ബാഴ്സലോണയെ പിന്തള്ളി റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തെത്തിയത്.

Update: 2020-06-29 05:28 GMT

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കിരീടം പോരാട്ടം കടക്കുന്നു. ഇന്ന് എസ്പാനിയോളിനെതിരേ ഒരുഗോള്‍ ജയം നേടിയതോടെയാണ് ബാഴ്സലോണയെ പിന്തള്ളി റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തെത്തിയത്. 45ാം മിനിറ്റില്‍ കാസിമറോയാണ് റയലിന്റെ നിര്‍ണായകഗോള്‍ നേടിയത്.

കരീം ബെന്‍സിമയുടെ പാസില്‍നിന്നാണ് കാസിമറോ ഗോള്‍ നേടിയത്. നിലവില്‍ ലീഗില്‍ റയലിന് 71 പോയിന്റും ബാഴ്സലോണയ്ക്ക് 69 പോയിന്റുമാണുള്ളത്. കിരീടനേട്ടത്തിന് റയലിന് ആറ് ജയമോ അല്ലെങ്കില്‍ അഞ്ച് ജയമോ ഒരു സമനിലയോ വേണം. മറ്റ് മല്‍സരങ്ങളില്‍ ലെവന്റേ റയല്‍ ബെറ്റിസിനെ 4-2ന് തോല്‍പ്പിച്ചു. വലന്‍സിയയെ വിയ്യാറല്‍ 2-0നും പരാജയപ്പെടുത്തി. ഐബര്‍ ഗ്രനാഡയെ 2-1നും തറപ്പറ്റിച്ചു. 

Tags: