ഡ്യുറന്റ് കപ്പില്‍ വംശീയാധിക്ഷേപം; ബെംഗളൂരു താരത്തെ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് താരം അപമാനിച്ചു

മല്‍സരത്തില്‍ ബെംഗളൂരു നാല് ഗോളുകള്‍ക്ക് ജയിച്ചിരുന്നു.

Update: 2022-08-24 05:47 GMT


കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പില്‍ വംശീയാധിക്ഷേപം നടന്നതായി ബെംഗളൂരു എഫ് സി. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തിലാണ് സംഭവം. എതിര്‍ ടീമായ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ താരം ബെംഗളൂരുവിന്റെ താരത്തെ വംശീയമായി അധിക്ഷേപച്ചതായി ടീം അറിയിച്ചു. ഇതിന്റെ തുടര്‍ നടപടികളുമായി മുന്നോട്ട് പോവുമെന്ന് ബെംഗളൂരു അറിയിച്ചു. നിലവില്‍ രണ്ട് താരങ്ങളുടെയും പേര് പുറത്ത് വിടുന്നില്ല.എന്നാല്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമ്പോള്‍ വിശദവിവരങ്ങള്‍ കൈമാറും-ബെംഗളൂരു അറിയിച്ചു. മല്‍സരത്തില്‍ ബെംഗളൂരു നാല് ഗോളുകള്‍ക്ക് ജയിച്ചിരുന്നു.റോയ് കൃഷ്ണ, സുനില്‍ ഛേത്രി, ഫൈസല്‍ അലി, ശിവ ശക്തി എന്നിവരാണ് ബെംഗളൂരുവിനായി സ്‌കോര്‍ ചെയ്തത്.



 








Tags:    

Similar News