ബെല്‍ജിയത്തിന്റെ തോല്‍വി;ബ്രസല്‍സില്‍ അക്രമം; നിരവധി പേര്‍ അറസ്റ്റില്‍

അക്രമികള്‍ മൊറോക്കോയുടെ പതാക നശിപ്പിക്കുകയും ചെയ്തിരുന്നു.

Update: 2022-11-28 05:46 GMT


ബ്രസല്‍സ്: ലോക രണ്ടാം നമ്പര്‍ ടീമായ ബെല്‍ജിയത്തിന്റെ ലോകകപ്പിലെ മൊറോക്കെയ്‌ക്കെതിരായ ഞെട്ടിക്കുന്ന തോല്‍വിയെ തുടര്‍ന്ന് രാജ്യത്തെ വ്യാപകമായ അക്രമം. ബ്രസല്‍സില്‍ ആരാധകര്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. നിരവധി കടകള്‍ തകര്‍ക്കുകയും ചെയ്തു. വന്‍ നാശനഷ്ടമാണ് ബ്രസല്‍സില്‍ ഉണ്ടായത്. അക്രമത്തെ തുടര്‍ന്ന് പോലിസ് നിരവധി പേരെ അറസ്റ്റ് ചെയ്തു. 22ാം റാങ്കുകാരായ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബെല്‍ജിയത്തെ മറികടന്നത്.അക്രമികള്‍ മൊറോക്കോയുടെ പതാക നശിപ്പിക്കുകയും ചെയ്തിരുന്നു.



 




Tags:    

Similar News