ചാംപ്യന്‍സ് ലീഗിലെ പുറത്താവല്‍; നഗ്ലസ്മാന് ലഭിച്ചത് 450 വധഭീഷണി

ഇത്രയും വധഭീഷണി ലഭിച്ചതില്‍ വളരെയധികം ഞെട്ടലുണ്ടാക്കി.

Update: 2022-04-15 18:45 GMT


ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസാ ലീഗിലെ നമ്പര്‍ വണ്‍ ടീമായ ബയേണ്‍ മ്യുണിക്ക് കോച്ച് ജൂലിയാന്‍ നഗ്ലസ്മാന് കഴിഞ്ഞ ദിവസം ലഭിച്ചത് 450 വധഭീഷണി. ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ സ്പാനിഷ് ക്ലബ്ബ് വിയ്യാറയലിനോട് തോറ്റ പുറത്തായതിനെ തുടര്‍ന്നാണ് വധഭീഷണി. തനിക്ക് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ചത് 450 വധഭീഷണിയാണ്-നഗ്ലസ്മാന്‍ അറിയിച്ചു. തോല്‍വിയില്‍ വിമര്‍ശനങ്ങള്‍ സ്വഭാവികമാണ്.ഇത്രയും വധഭീഷണി ലഭിച്ചതില്‍ വളരെയധികം ഞെട്ടലുണ്ടാക്കി.ആരാധകര്‍ക്ക് തന്നെ വധിക്കണമെങ്കില്‍ വധിക്കാം. പക്ഷേ ഫുട്‌ബോളിനെ കുറിച്ച് ഒന്നമറിയാത്ത തന്റെ മാതാവിനെതിരേയും സോഷ്യല്‍ മീഡിയയില്‍ ആക്രമണം ഉണ്ടായി. ഇത് തന്നെ ഏറെ നിരാശനാക്കിയെന്നും അദ്ദേഹം പറഞ്ഞു.




Tags: