ക്യാംപ് നൗ: സ്പാനിഷ് ലീഗ് കിരീടത്തില്‍ ബാഴ്‌സലോണയുടെ മുത്തം. ഇന്ന് നടന്ന മല്‍സരത്തില്‍ എസ്പാനിയോളിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്. ബാഴ്‌സയുടെ 28ാം ലാ ലിഗ കിരീടമാണ്. ലാമിന്‍ യമാല്‍, ഫെര്‍മിന്‍ ലോപ്‌സ് എന്നിവരാണ് ഇന്ന് ബാഴ്‌സയ്ക്കായി വലകുലിക്കിയത്. ലാമിന്‍ യമാലിന്റെ സീസണിലെ എട്ടാം ഗോളാണിത്. താരം 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്. മികച്ച മുന്നേറ്റവുമായാണ് കറ്റാലന്‍സ് ഇക്കുറി കിരീടം നേടിയത്. ചിരവൈരികളായ റയല്‍ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്ത്. ഈ സീസണിലെ നാല് എല്‍ ക്ലാസ്സിക്കോയിലും റയലിന് പരാജയപ്പെടുത്തിയാണ് ബാഴ്‌സ മുന്നേറിയത്. കോച്ച് ഹാന്‍സി ഫ്‌ളിക്കിന് കീഴില്‍ കോപ്പാ ഡെല്‍ റേയും സ്പാനിഷ് സൂപ്പര്‍ കപ്പും ബാഴ്‌സ നേടിയിരുന്നു. ചാംപ്യന്‍സ് ലീഗ് സെമിയില്‍ മാത്രമാണ് ബാഴ്‌സയ്ക്ക് കാലിടറിയത്.