സ്പാനിഷ് ലീഗ്; മല്ലോര്‍ക്കയെ തകര്‍ത്തെറിഞ്ഞ് മെസ്സിപ്പട

ആര്‍തുറോ വിദാല്‍(2), ബ്രെത്തവൈറ്റ് (37), ആല്‍ബാ (79), മെസ്സി (90+3) എന്നിവരാണ് ബാഴ്സയ്ക്കായി സ്‌കോര്‍ ചെയ്തത്.

Update: 2020-06-14 07:19 GMT

ക്യാംപ് നൗ: സ്പാനിഷ് ലീഗിലെ തിരിച്ചുവരവ് മല്‍സരത്തില്‍ ഇത്തിരികുഞ്ഞന്‍മാരായ മല്ലോര്‍ക്കയെ തകര്‍ത്തെറിഞ്ഞ് മെസ്സിപ്പട. 18ാം സ്ഥാനക്കാരായ മല്ലോര്‍ക്കയെ എതിരില്ലാത്ത നാലുഗോളിനാണ് ഒന്നാം സ്ഥാനക്കാരായ ബാഴ്സലോണ തോല്‍പ്പിച്ചത്. ആര്‍തുറോ വിദാല്‍(2), ബ്രെത്തവൈറ്റ് (37), ആല്‍ബാ (79), മെസ്സി (90+3) എന്നിവരാണ് ബാഴ്സയ്ക്കായി സ്‌കോര്‍ ചെയ്തത്. സീസണിലെ മെസ്സിയുടെ 20ാം ഗോളാണ് ഇന്ന് നേടിയത്.

മല്‍സരത്തില്‍ മെസ്സി രണ്ട് അസിസ്റ്റായി പങ്കുവഹിച്ചു. ആദ്യഗോള്‍ ആല്‍ബ നല്‍കിയ ക്രോസിലൂടെ വിദാല്‍ നേടി. രണ്ടാം ഗോള്‍ മെസ്സിയുടെ അസിസ്റ്റില്‍ ബ്രെത്ത് വൈറ്റിലൂടെയായിരുന്നു. അടുത്തത് മെസ്സിയുടെ അസിസ്റ്റില്‍ ആല്‍ബയുടെ വകയായിരുന്നു. മെസ്സിയുടെ ഗോളിന് അസിസ്റ്റൊരുക്കിയത് ഏറെക്കാലത്തിനുശേഷം ടീമിലെത്തിയ ലൂയിസ് സുവാരസ് ആയിരുന്നു. 

Tags:    

Similar News