ബാഴ്‌സലോണ താരം ഡാനി ഓള്‍മോക്ക് പരിക്ക്
2026 ജനുവരി വരെ ഡാനി ഓള്‍മോക്ക് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും
കാറ്റലോണിയ: ബാഴ്‌സലോണ താരം ഡാനി ഓള്‍മോക്ക് പരിക്ക്. ലാ ലിഗയില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരേ ബാഴ്‌സലോണ 3-1ന് വിജയിച്ചെങ്കിലും ക്ലബ്ബിന് കനത്ത തിരിച്ചടിയാണ് ഡാനി ഓള്‍മോയുടെ പരിക്ക്. വിജയഗോള്‍ നേടിയ പ്രധാന മധ്യനിര താരമാണ് ഡാനി ഓള്‍മോ. ഇന്ന് പുലര്‍ച്ചെ നടന്ന മല്‍സരത്തിന്റെ 65ാം മിനിറ്റില്‍ പരിക്കേറ്റതാണ് വിനയായത്. തോളിന് സ്ഥാനചലനം സംഭവിച്ചതായാണ് റിപോര്‍ട്ടുകള്‍. ഗ്രൗണ്ടില്‍ വീണ താരത്തെ വേദനയോടെ കളിക്കളത്തില്‍ നിന്ന് മാറ്റേണ്ടി വന്നു. ഇതോടെ കുറഞ്ഞത് മൂന്നു മുതല്‍ നാലാഴ്ച വരെ, അതായത് 2026 ജനുവരി വരെ ഓള്‍മോക്ക് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും. അതിനാല്‍ 2025ല്‍ ബാഴ്സലോണയുടെ ബാക്കിയുള്ള മല്‍സരങ്ങളില്‍ ഓള്‍മോക്ക് കളിക്കാനാകില്ല.