സ്പാനിഷ് ലീഗ്; ആല്‍വസിനെതിരേ ജയം; ബാഴ്സ കിരീടത്തിനരികെ
ഇന്ന് ആല്‍വസിനെതിരേ നടന്ന മല്‍സരത്തില്‍ 2-0ത്തിന് ജയമാണ് ബാഴ്സ നേടിയത്. ഇതോടെ 80 പോയിന്റുമായി ബാഴ്സ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡുമായി 12 പോയിന്റിന്റെ ലീഡാണ് ബാഴ്സയ്ക്കുള്ളത്.
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ സൂപ്പര്‍ കബ്ബ് ബാഴ്സലോണ കിരീട നേട്ടത്തിനരികെ . ഇന്ന് ആല്‍വസിനെതിരേ നടന്ന മല്‍സരത്തില്‍ 2-0ത്തിന് ജയമാണ് ബാഴ്സ നേടിയത്. ഇതോടെ 80 പോയിന്റുമായി ബാഴ്സ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡുമായി 12 പോയിന്റിന്റെ ലീഡാണ് ബാഴ്സയ്ക്കുള്ളത്. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് വലന്‍സിയയോട് തോല്ക്കുകയാണെങ്കില് ബാഴ്സ ഇന്ന് കിരീടം സ്വന്തമാക്കും. അല്ലാത്ത പക്ഷം തുടര്‍ മല്‍സരം കളിച്ച് പോയിന്റ് നേടിയാവും ബാഴ്സയുടെ കിരീട നേട്ടം.
54ാം മിനിറ്റില്‍ അലേനാ, 60ാം മിനിറ്റില്‍ സുവാരസ് എന്നിവരാണ് ബാഴ്സയ്ക്കായി ഗോള്‍ നേടിയത്. ഇനിയുള്ള മല്‍സരങ്ങളില്‍ മുന്‍നിര താരങ്ങളെ ഒഴിവാക്കിയാവും ബാഴ്സലോണ കളിക്കുക. ലിവര്‍പൂളിനെതിരേയുള്ള ചാംപ്യന്‍സ് ലീഗ് ആദ്യ പാദ സെമിക്ക് മുന്നോടിയായാണ് ഈ നീക്കം. മറ്റ് മല്‍സരങ്ങളില്‍ ഹുസ്ക ഐബറിനെ 2-0ത്തിനും റയല്‍ വലാഡോളിഡിനെ ജിറോണ 1-0ത്തിനും തോല്‍പ്പിച്ചു. അതിനിടെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം 1-0ത്തിന് ബ്രൈറ്റണേ തോല്‍പ്പിച്ചു. ജയത്തോടെ ടോട്ടന്‍ഹാം മൂന്നാം സ്ഥാനം നിലനിര്‍ത്തി. വാറ്റ് ഫോര്‍ഡ്-സൗത്താംപട്ണ് മല്‍സരം 1-1സമനിലയില്‍ കലാശിച്ചു.