സ്പാനിഷ് ലീഗില്‍ ജയം കൈവിട്ട് ബാഴ്‌സലോണ; ഗെറ്റാഫെയ്‌ക്കെതിരേ സമനില(വീഡിയോ)

Update: 2025-01-19 05:05 GMT
സ്പാനിഷ് ലീഗില്‍ ജയം കൈവിട്ട് ബാഴ്‌സലോണ; ഗെറ്റാഫെയ്‌ക്കെതിരേ സമനില(വീഡിയോ)

ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് വീണ്ടും നിരാശ. ഗെറ്റാഫെയ്ക്കെതിരെ നടന്ന മത്സരത്തില്‍ ബാഴ്സ സമനില വഴങ്ങി. ഗെറ്റാഫെയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകളടിച്ച് പിരിഞ്ഞു. എതിരാളികളെ ഞെട്ടിച്ചാണ് ബാഴ്സ തുടങ്ങിയത്.

മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ തന്നെ ബാഴ്സ ലീഡെടുത്തു. ജുല്‍സ് കുന്‍ഡെയാണ് ബാഴ്സയുടെ ഗോള്‍ നേടിയത്. 34-ാം മിനിറ്റില്‍ മൗറോ അരംബരിയിലൂടെ ഗെറ്റാഫെ തിരിച്ചടിച്ചു. രണ്ടാം പകുതിയിലും വിജയഗോള്‍ നേടാന്‍ ഇരുടീമുകള്‍ക്കും സാധിക്കാതിരുന്നതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു.





Tags:    

Similar News