പ്രതിഫലം പകുതി കുറച്ചിട്ടും മെസ്സി തന്നെ ഒന്നാമത്

ലൂയിസ് സുവാരസ്, അന്റോണിയോ ഗ്രീസ്മാന്‍ എന്നിവരാണ് പ്രതിഫലയിനത്തില്‍ നാലും അഞ്ചും സ്ഥാനത്തുള്ളത്.

Update: 2021-07-16 16:16 GMT


ക്യാംപ് നൗ: ബാഴ്‌സയിലെ തന്റെ വേതനം പകുതി കുറച്ചിട്ടും ലോക താരങ്ങളില്‍ പ്രതിഫലയിനത്തില്‍ മെസ്സി തന്നെ മുന്നില്‍. മെസ്സിക്ക് താഴെയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും. ബാഴ്‌സയിലെ പുതിയ കരാര്‍ പ്രകാരം ആഴ്ചയില്‍ മെസ്സിയുടെ പ്രതിഫലം 1.2മില്ല്യണ്‍ പൗണ്ടാണ്.തന്റെ മുമ്പത്തെ പ്രതിഫലം പകുതി കുറച്ചതിന് ശേഷമാണ് മെസ്സി ഇത്രയും തുക പ്രതിഫലം വാങ്ങുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 0.9 മില്ല്യണ്‍ പൗണ്ടും നെയ്മര്‍ 0.606 മില്ല്യണ്‍ പൗണ്ടുമാണ് പ്രതിഫലം വാങ്ങുന്നത്.ലൂയിസ് സുവാരസ്, അന്റോണിയോ ഗ്രീസ്മാന്‍ എന്നിവരാണ് പ്രതിഫലയിനത്തില്‍ നാലും അഞ്ചും സ്ഥാനത്തുള്ളത്.




Tags:    

Similar News