ലാ ലിഗ; മെസ്സിക്ക് ഡബിള്‍; ഇറ്റലിയില്‍ യുവന്റസിന് തോല്‍വി
യുവന്റസിനും എ സി മിലാനും തോല്‍വി.
ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ഡിപോര്‍ടീവാ ആല്‍വ്‌സിനെതിരേ 5-1ന്റെ ജയമാണ് ബാഴ്‌സലോണ നേടിയത്. മല്‍സരത്തില്‍ മെസ്സി ഇരട്ട ഗോള്‍ നേടി.മറ്റ് മല്‍സരങ്ങളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഗ്രനാഡയെ 2-1ന് തോല്‍പ്പിച്ചു.
ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിനും എ സി മിലാനും തോല്‍വി. സ്‌പൈസയാണ് 2-0ത്തിന് ഒന്നാം സ്ഥാനക്കാരെ തോല്‍പ്പിച്ചത്. മറ്റൊരു മല്‍സരത്തില്‍ യുവന്റസിനെ നപ്പോളി ഒരു ഗോളിനും തോല്‍പ്പിച്ചു.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. മറ്റൊരു പ്രധാന മല്‍സരത്തില്‍ ലിവര്‍പൂളിനെ ലെസ്റ്റര്‍ 3-1നും തോല്‍പ്പിച്ചു.