ബാലണ്‍ ഡി ഓര് ഡ്രീം ടീമ്മില് മെസ്സി, റൊണാള്‍ഡോ, മറഡോണ
110 ഫുട്ബോള്‍ താരങ്ങളില്‍ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്.
പാരിസ്: ബാലണ്‍ ഡി ഓര് ഡ്രീം ടീമ്മില് മറഡോണയ്ക്കൊപ്പം മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഫ്രഞ്ച് ഫുട്ബോള്‍ അസോസിയേഷനാണ് ഈ നൂറ്റാണ്ടിലെ ബാലണ്‍ ഡി ഓര് ഡ്രീം ടീമിനെ പ്രഖ്യാപിച്ചത്. അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ, പെലെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. കൂടാതെ റൊണാള്‍ഡോ നസാരിയോ, ലോത്തര്‍ മാത്ത്യൂസ്, സാവി, പൗളോ മാള്‍ഡീനി, ഫ്രാന്‍സ് ബെക്കന്‍ബോര്‍, കഫൂ, ലെവ് യാഷീനെ എന്നിവരാണ് ടീമില്‍ ഇടം നേടിയ മറ്റ് ലോകതാരങ്ങള്‍. ലോകത്തിലെ പ്രമുഖരായ 140 സ്പോര്‍ട്സ് മാധ്യമപ്രവര്‍ത്തകരാണ് ഡ്രീം ടീമിനെ തിരഞ്ഞെടുത്തത്. 110 ഫുട്ബോള്‍ താരങ്ങളില്‍ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുത്ത താരങ്ങള്‍ ഡ്രീം ടീമില്‍ സ്ഥാനം നേടിയതില്‍ നന്ദി അറിയിച്ചു.