ഫ്രഞ്ച് താരം ലപ്പോര്‍റ്റെ സ്‌പെയിനിനായി കളിക്കും

ഫ്രാന്‍സിന്റെ അണ്ടര്‍ 18 താരമായിരുന്ന ലപ്പോര്‍റ്റെയ്ക്ക് ഇതുവരെ സീനിയര്‍ ടീമില്‍ അരങ്ങേറാന്‍ കഴിഞ്ഞിട്ടില്ല.

Update: 2021-05-15 05:19 GMT

മാഡ്രിഡ്; മാഞ്ച്‌സറ്റര്‍ സിറ്റി ഡിഫന്‍ഡര്‍ അയമറിക് ലപ്പോര്‍റ്റെ ഇനി മുതല്‍ സ്‌പെയിനിനായി അന്താരാഷ്ട്ര ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ കളിക്കും. അടുത്തിടെ സ്‌പെയിന്‍ പൗരത്വം നേടിയ ലപ്പോര്‍റ്റെ വരുന്ന യൂറോയില്‍ സ്‌പെയിനിനു വേണ്ടി ബൂട്ടണിയും. ഫ്രാന്‍സിന്റെ അണ്ടര്‍ 18 താരമായിരുന്ന ലപ്പോര്‍റ്റെയ്ക്ക് ഇതുവരെ സീനിയര്‍ ടീമില്‍ അരങ്ങേറാന്‍ കഴിഞ്ഞിട്ടില്ല. ഇതേ തുടര്‍ന്നാണ് 26കാരനായ ലപ്പോര്‍റ്റെ സ്‌പെയിന്‍ പൗരത്വം നേടിയത്. തുടര്‍ന്ന് സ്‌പെയിന്‍ ടീമിനായി കളിക്കാന്‍ ഫിഫയ്ക്ക് അപേക്ഷയും നല്‍കി. സീനിയര്‍ ടീമിനായി ഇതുവരെ അരങ്ങേറാത്തതിനാല്‍ ഫിഫ ലപ്പോര്‍റ്റെയുടെ അപേക്ഷ പരിഗണിക്കുകയായിരുന്നു. 21 വയസ്സിനുള്ളില്‍ ദേശീയ ടീമിനായി മൂന്നില്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കാത്തവര്‍ക്കും ദേശീയ ടീമിനായി ലോകകപ്പില്‍ കളിക്കാത്തവര്‍ക്കും മറ്റൊരു പുതിയ ടീമിനായി ദേശീയ മല്‍സരങ്ങള്‍ക്ക് അണിരക്കാമെന്നാണ് ഫിഫയുടെ നിയമം.




Tags:    

Similar News