എഫ് എ കപ്പില്‍ ടോട്ടന്‍ഹാമിനും ജര്‍മ്മന്‍ കപ്പില്‍ ബയേണിനും ജയം
ജര്‍മ്മന്‍ കപ്പില്‍ ബയേണ്‍ മ്യൂണിക്ക് ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു.ഹൊഫെനഹെയിമിനെ 4-3ന് തോല്‍പ്പിച്ചാണ് ബയേണിന്റെ ജയം.
ന്യൂയോര്‍ക്ക്: എഫ് എ കപ്പില്‍ ടോട്ടന്‍ഹാമിന് ജയം. നാലാം റൗണ്ടില്‍ സത്താംപ്ടണിനെ 3-2ന് തോല്‍പ്പിച്ചാണ് സ്പര്‍സിന്റെ ജയം. സ്റ്റീഫന്‍സ്, ലൂക്കാസ് മോറാ, സണ്‍ ഹേങ് മിന് എന്നിവരാണ് സ്പര്‍സിന്റെ സ്കോറര്‍മാര്‍. അഞ്ചാം റൗണ്ടില്‍ ടോട്ടന്‍ഹാം നോര്‍വിച്ച് സിറ്റിയെ നേരിടും.
ജര്‍മ്മന്‍ കപ്പില്‍ ബയേണ്‍ മ്യൂണിക്ക് ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു.ഹൊഫെനഹെയിമിനെ 4-3ന് തോല്‍പ്പിച്ചാണ് ബയേണിന്റെ ജയം. ഹബ്ബനര്, മുള്ളര്‍, ലെവന്‍ഡോസ്കി(ഡബിള്‍) എന്നിവരുടെ ഗോളുകളാണ് ബയേണിന് തകര്‍പ്പന്‍ ജയം നല്‍കിയത്. ലെവന്‍ഡോസ്കി സീസണിലെ 35ാം ഗോളാണ് ഇന്ന് നേടിയത്. 29 മല്‍സരങ്ങളില്‍ നിന്നാണ് താരം 35 ഗോളുകള്‍ നേടിയത്.