റഫറിയെ അസഭ്യം പറഞ്ഞു; ഡീഗോ കോസ്റ്റയ്ക്ക് എട്ടു മല്‍സരങ്ങളില്‍ വിലക്ക്

ലാലിഗയില്‍ ഇനി മാഡ്രിഡിന് ഏഴ് മല്‍സരങ്ങളാണ് ബാക്കിയുള്ളത്. ചുരുക്കത്തില്‍ കോസ്റ്റയുടെ ഈ സീസണ്‍ ഇതോടെ അവസാനിച്ചു. വിലക്കിനെതിരേ താരം അപ്പീല്‍ നല്‍കിയിട്ടുണ്ട്.

Update: 2019-04-11 12:35 GMT

മാഡ്രിഡ്: റഫറിയെ അസഭ്യം വിളിച്ചതിന് അത്‌ലറ്റിക്കോ മാഡ്രിഡ് താരം ഡിഗോ കോസ്റ്റയ്ക്ക് എട്ടു മല്‍സരങ്ങളില്‍ വിലക്ക്. ബാഴ്‌സലോണയ്‌ക്കെതിരേ കഴിഞ്ഞ ആഴ്ച നടന്ന മല്‍സരത്തിലാണ് വിലക്കിനാസ്പദമായ സംഭവം നടന്നത്. മല്‍സരത്തില്‍ സ്പാനിഷ് താരമായ ഡീഗോ വീണതിനെ തുടര്‍ന്ന്

റഫറി എതിര്‍ താരത്തിനെതിരേ ഫൗള്‍ വിളിച്ചിരുന്നില്ല. ഇത് ഡീഗോ കോസ്റ്റ ചോദ്യം ചെയ്യുകയും റഫറിയുടെ കൈക്ക് പിടിക്കുകയും ചെയ്തു. മല്‍സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച കോസ്റ്റ റഫറിക്കെതിരേ രോഷകുലനായി. കോസ്റ്റയ്‌ക്കെതിരേ രംഗത്ത് വന്ന മാഡ്രിഡ് താരങ്ങള്‍ക്കെതിരേ മഞ്ഞക്കാര്‍ഡ് നല്‍കാന്‍ റഫറി തുനിയുകയും ചെയ്തു. ഇതിനെതിരേയും കോസ്റ്റ ക്ഷുഭിതനായി. തുടര്‍ന്ന് ബാഴ്‌സ താരം പിക്വെ ഇടപ്പെട്ടാണ് കോസ്റ്റയെ ഗ്രൗണ്ടില്‍ നിന്ന് പിന്‍മാറ്റിയത്. സ്പാനിഷ് ലീഗില്‍ നിലവില്‍ ബാഴ്‌സയക്ക് തൊട്ടു താഴെയാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സ്ഥാനം. 11 പോയിന്റിന്റെ വ്യത്യാസമാണ് ബാഴ്‌സയുമായുള്ളത്.

ലാലിഗയില്‍ ഇനി മാഡ്രിഡിന് ഏഴ് മല്‍സരങ്ങളാണ് ബാക്കിയുള്ളത്. ചുരുക്കത്തില്‍ കോസ്റ്റയുടെ ഈ സീസണ്‍ ഇതോടെ അവസാനിച്ചു. വിലക്കിനെതിരേ താരം അപ്പീല്‍ നല്‍കിയിട്ടുണ്ട്. നാലു മല്‍സരങ്ങളില്‍ റഫറിയെ വഴക്കു പറഞ്ഞതിനും നാലു മല്‍സരങ്ങളില്‍ റഫറിയുടെ കൈക്ക് പിടിച്ചതിനുമാണ് വിലക്ക്. തന്റെ മാതാവിനെതിരേ കോസ്റ്റ അസഭ്യം പറഞ്ഞുവെന്നാണ് റഫറിയുടെ പരാതി. സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷനാണ് കോസ്റ്റയെ വിലക്കിയിരിക്കുന്നത്.

Tags:    

Similar News