കോച്ച് അന്റോണിയോ ലോപസ് ഹബാസിനെ എടികെ റിലീസ് ചെയ്തു

എടികെയ്ക്ക് രണ്ട് തവണ ഐഎസ്എല്‍ കിരീടം നേടികൊടുത്ത കോച്ചാണ് ഹബാസ്.

Update: 2021-12-18 14:14 GMT

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് എടികെ മോഹന്‍ ബഗാന്‍ എഫ് സി കോച്ച് അന്റോണിയോ ലോപസ് ഹബാസിനെ റിലീസ് ചെയ്തു. അസിസ്റ്റന്റ് കോച്ച് മാനുവല്‍ കാസ്‌കല്ലനയ്ക്കാണ് താല്‍ക്കാലിക ചുമതല. സൂപ്പര്‍ ലീഗില്‍ രണ്ട് തവണ കിരീടം നേടിയ എടികെ ഇത്തവണ ലീഗില്‍ ആറാം സ്ഥാനത്താണുള്ളത്. അവസാനം കളിച്ച നാല് മല്‍സരങ്ങളിലും എടികെ തോല്‍വി നേരിട്ടിരുന്നു. എടികെയ്ക്ക് രണ്ട് തവണ ഐഎസ്എല്‍ കിരീടം നേടികൊടുത്ത കോച്ചാണ് ഹബാസ്.




Tags: