ബാഴ്‌സയെ പിടിച്ചുകെട്ടി അത്‌ലറ്റിക്ക് ബില്‍ബാവോ

ലാലിഗയില്‍ കഴിഞ്ഞ 38 മല്‍സരങ്ങള്‍ ആദ്യമായാണ് ഒരു ഗോള്‍ പോലും നേടാതെ ബാഴ്‌സയുടെ മല്‍സരം സമനിലയില്‍ കലാശിച്ചത്

Update: 2019-02-11 06:02 GMT

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വന്‍ മാര്‍ജിനില്‍ ലീഡ് വര്‍ധിപ്പിക്കാന്‍ കിട്ടിയ അവസരം പാഴാക്കി ബാഴ്‌സലോണ. ലീഗില്‍ 13ാം സ്ഥാനത്തുള്ള ബില്‍ബാവോയാണ് ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്. സൂപ്പര്‍ താരം മെസ്സിയടക്കമുള്ള വമ്പന്‍മാര്‍ ഇറങ്ങിയിട്ടും ബില്‍ബാവോയ്‌ക്കെതിരേ ഒരു ഗോള്‍ നേടാന്‍ പോലും ടീമിനായില്ല. കളിയില്‍ ഗോളിനായുള്ള നിരവധി അവസരങ്ങള്‍ ബില്‍ബാവോ സൃഷ്ടിച്ചിരുന്നു. സമനിലയോടെ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള ബാഴ്‌സയുടെ പോയിന്റ് വ്യത്യാസം ആറായി ചുരുങ്ങി. അപരാജിതരായി 11 മല്‍സരങ്ങളില്‍ ജയിച്ച ബാഴ്‌സയ്ക്ക് കഴിഞ്ഞ ദിവസത്തെ തോല്‍വി വന്‍ തിരിച്ചടിയായി. ലാലിഗയില്‍ കഴിഞ്ഞ 38 മല്‍സരങ്ങള്‍ ആദ്യമായാണ് ഒരു ഗോള്‍ പോലും നേടാതെ ബാഴ്‌സയുടെ മല്‍സരം സമനിലയില്‍ കലാശിച്ചത്. ഇതിന് മുമ്പ് 2018ല്‍ ഗെറ്റാഫെയ്‌ക്കെതിരെയാണ് ബാഴ്‌സ ഗോള്‍ രഹിത സമനില ഏറ്റുവാങ്ങിയത്. മറ്റൊരു മല്‍സരത്തില്‍ ലെഗനീസ് റയല്‍ ബെറ്റിസിനെ 3-0ത്തിന് തോല്‍പ്പിച്ചു. സെവിയ്യഐബര്‍ മല്‍സരവും(2-2) വലന്‍സിയ്യറയല്‍ സോസിഡാഡ്(0-0) മല്‍സരവും സമനിലയില്‍ പിരിഞ്ഞു.




Tags: