പ്രീമിയര്‍ ലീഗ്; ആഴ്‌സണല്‍ ടോപ് ഫോറില്‍

ലീഗില്‍ 2000 ഗോള്‍ നേടുന്ന മൂന്നാമത്തെ ടീം എന്ന റെക്കോഡാണ് ആഴ്‌സണല്‍ കരസ്ഥമാക്കിയത്.

Update: 2022-03-19 15:23 GMT


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ ടോപ് ഫോറില്‍ കയറി. ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ആഴ്‌സണല്‍ യുനൈറ്റഡിനെ താഴെയിറക്കിയത്.30ാം മിനിറ്റില്‍ സാക്കയാണ് ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തത്. ആഴ്‌സണലിന് 54 ഉം യുനൈറ്റഡിനും 50 ഉം പോയിന്റാണുള്ളത്.


ഇന്നത്തെ ഗോള്‍ നേട്ടത്തോടെ ആഴ്‌സണല്‍ പ്രീമിയര്‍ ലീഗില്‍ മറ്റൊരു ചരിത്ര റെക്കോഡും സ്വന്തമാക്കി.ലീഗില്‍ 2000 ഗോള്‍ നേടുന്ന മൂന്നാമത്തെ ടീം എന്ന റെക്കോഡാണ് ആഴ്‌സണല്‍ കരസ്ഥമാക്കിയത്. യുനൈറ്റഡും ലിവര്‍പൂളുമാണ് ഈ റെക്കോഡിനര്‍ഹര്‍.




Tags: