ഏഷ്യന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്; അന്തിമ ലിസ്റ്റില്‍ ഖത്തറിന്റെ അക്രം ആഫിഫും സൗദിയുടെ അല്‍ ദോസരിയും
റിയാദ്:ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ ഏഷ്യന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന്റെ അന്തിമ ലിസ്റ്റ് പുറത്ത്. നിലവിലെ ജേതാവ് ഖത്തറിന്റെ അക്രം ആഫിഫ്, സൗദി അറേബ്യയുടെ അല്‍-ദോസരി, മലേഷ്യയുടെ ആരിഫ് ഐമന്‍ എന്നിവരാണ് ചുരക്കപ്പട്ടികയില്‍ ഉള്ളത്. പുരസ്‌കാര പ്രഖ്യാപനം റിയാദില്‍ ഒക്ടോബര്‍ 16നാണ്. 2019ലും ആഫിഫ് പുരസ്‌കാരം നേടിയിരുന്നു. സൗദി ലീഗില്‍ അല്‍ ഹിലാലിനായി കളിക്കുന്ന അല്‍ ദോസരി 2022ല്‍ ജേതാവായിരുന്നു. മലേഷ്യന്‍ താരം ആരിഫ് ആദ്യമായാണ് പുരസ്‌കാര ലിസ്റ്റില്‍ ഇടം നേടുന്നത്.ദക്ഷിണ കൊറിയയുടെ പിഎസ്ജി താരം ലീ കാങ്, ഇറാന്റെ മെഹ്ദി തരീമി, ജപ്പാന്റെ തക്കേഫുസാ കുബോ എന്നിവര്‍ എഎഫ്‌സി ഇന്റര്‍നാഷണല്‍ താരത്തിനുള്ള പുരസ്‌കാര ചുരുക്കപട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.