ആഷിഖ് കുരുണിയന്‍ മോഹന്‍ ബഗാന്‍ വിട്ടു; വീണ്ടും പഴയ തട്ടകമായ ബെംഗളുരുവില്‍

Update: 2025-10-04 06:27 GMT

ബെംഗളൂരു: ഇന്ത്യയുടെ മലയാളി ഫുട്‌ബോള്‍ താരം ആഷിഖ് കുരുണിയന്‍ മോഹന്‍ ബഗാന്‍ വിട്ടു. തന്റെ പഴയ തട്ടകമായ ബെംഗളൂരു എഫ്‌സിയിലേക്കാണ് താരം ചേക്കേറിയത്. 28 കാരനായ ആഷിഖ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജെയ്്ന്റസിനോടൊപ്പം മൂന്ന് സീസണുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ താരത്തെ പരിക്ക് അലട്ടിയിരുന്നു. തുടര്‍ന്ന് നിരവധി മല്‍സരങ്ങളും താരത്തിന് നഷ്ടമായിരുന്നു. രണ്ട് തവണ ഐഎസ്എല്‍ കിരീടവും ഒരു ഐഎസ്എല്‍ വിന്നേഴ്‌സ് ഷീല്‍ഡും താരം മോഹന്‍ ബഗാനൊപ്പം നേടിയിട്ടുണ്ട്. 2019 മുതല്‍ 2022 വരെ താരം ബെംഗളൂരുനൊപ്പം ഉണ്ടായിരുന്നു. നിലവില്‍ താരം ഫ്രീ ഏജന്റായിരുന്നു. ദീര്‍ഘകാല കരാറില്‍ ആണ് താരം ബെംഗളൂരുവില്‍ എത്തിയത്.




Tags: