അര്‍ട്ടേറ്റയുടെ ആഴ്‌സണല്‍ കുതിക്കുന്നു; പ്രീമിയര്‍ ലീഗില്‍ ടോപ് ഫോറില്‍

അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് ഒബമയോങിനെ കോച്ച് അര്‍ട്ടേറ്റ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയത്.

Update: 2021-12-16 08:51 GMT

എമിറേറ്റ്‌സ് സ്‌റ്റേഡിയം: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ സീസണില്‍ ആദ്യമായി ആഴ്‌സണല്‍ ടോപ് ഫോറിലെത്തി.ഇന്ന് വെസ്റ്റ്ഹാമിനെ നേരിട്ട ആഴ്‌സണല്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ജയിച്ചത്. ഇതോടെ നാലാം സ്ഥാനത്തുണ്ടായിരുന്ന വെസ്റ്റ്ഹാം അഞ്ചിലേക്ക് വീണു.മാര്‍ട്ടിനെല്ലി, സ്മിത്ത് റോ എന്നിവരാണ് ഗണ്ണേഴ്‌സിനായി സ്‌കോര്‍ ചെയ്തത്. പുറത്താക്കിയ എമെറിക് ഒബമയോങിന് പകരം അലക്‌സാണ്ട്ര ലകാസെറ്റെയാണ് ആഴ്‌സണലിന്റെ ക്യാപ്റ്റനായി ഇറങ്ങിയത്.അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് ഒബമയോങിനെ കോച്ച് അര്‍ട്ടേറ്റ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. തുടര്‍ന്ന് താരം ഇന്ന് ടീമിനായി ഇറങ്ങിയിരുന്നില്ല.




Tags: