ആഴ്‌സണല്‍ ട്രാക്കില്‍ കയറി; ടോട്ടന്‍ഹാമിനെയും വീഴ്ത്തി

കഴിഞ്ഞ ഒക്ടോബറില്‍ തലയ്ക്ക് പരിക്കേറ്റ ജിമ്മന്‍സ് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് ടീമില്‍ തിരിച്ചെത്തിയത്.

Update: 2021-09-27 05:33 GMT


എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് വീണ്ടും ജയം. കരുത്തരായ ടോട്ടന്‍ഹാമിനെയും വീഴ്ത്തി അവരുടെ കുതിപ്പ് തുടരുകയാണ്. 3-1ന്റെ ജയമാണ് ആഴ്‌സണല്‍ ഇന്ന് നേടിയത്. സ്മിത്ത് റോവ്, ഒബമായെങ്, സാക്കാ എന്നിവരാണ് ആഴ്‌സണലിന്റെ സ്‌കോറര്‍മാര്‍.


മറ്റൊരു മല്‍സരത്തില്‍ വോള്‍വ്‌സ് സതാപ്ടണിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. മെക്‌സിക്കന്‍ ഫോര്‍വേഡ് റൗള്‍ ജിമ്മന്‍സിന്റെ വകയായിരുന്നു വിജയഗോള്‍. കഴിഞ്ഞ ഒക്ടോബറില്‍ തലയ്ക്ക് പരിക്കേറ്റ ജിമ്മന്‍സ് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് ടീമില്‍ തിരിച്ചെത്തിയത്. 61ാം മിനിറ്റിലാണ് താരത്തിന്റെ തിരിച്ചുവരവിലെ ആദ്യ ഗോള്‍.




Tags: