അര്‍ജ്ജുന്‍ ജയരാജ് കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാര്‍ അവസാനിപ്പിച്ചു

കരാര്‍ അവസാനിക്കാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് താരത്തിന്റെ തീരുമാനം.

Update: 2020-12-04 08:42 GMT



കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം അര്‍ജ്ജുന്‍ ജയരാജ് ക്ലബ്ബുമായുള്ള കരാര്‍ അവസാനിപ്പിച്ചു. കരാര്‍ അവസാനിക്കാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് താരത്തിന്റെ തീരുമാനം. ഈ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് മലപ്പുറം കാരനായ അര്‍ജുന്‍ ക്ലബ്ബ് വിടുന്നത്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്ന് മല്‍സരത്തിലും അര്‍ജുന് അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ പരിക്കിനെ തുടര്‍ന്ന് താരം ക്ലബ്ബിനായി കളിച്ചിരുന്നില്ല. ഔദ്ദ്യോഗിക പ്രഖ്യാപനം നടത്തിയാണ് ഗോവയിലെ ക്യാംപിലുള്ള താരം കേരളത്തിലേക്ക് തിരിച്ചത്. ഐ ലീഗില്‍ എഫ് സി ഗോകുലത്തിന് വേണ്ടി താരം മികച്ച പ്രകടനം നടത്തിയിരുന്നു. ഗോകുലത്തില്‍ നിന്നാണ് അര്‍ജുനെ ബ്ലാസ്‌റ്റേഴ്‌സ് വാങ്ങിയത്.






Tags: