അന്താരാഷ്ട്ര സൗഹൃദം; ബ്രസീലും അര്‍ജന്റീനയും നാളെയിറങ്ങും

ഈജിപ്ത് നൈജീരിയയെയും ഖത്തര്‍ കാനഡയെയും നേരിടും.

Update: 2022-09-23 04:33 GMT

സാവോപോളോ: ലോകകപ്പിന് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദമല്‍സരങ്ങള്‍ക്കായി ബ്രസീലും അര്‍ജന്റീനയും ഇറങ്ങുന്നു. ബ്രസീലിന്റെ എതിരാളി ഘാനയാണ്. ഇന്ന് അര്‍ദ്ധരാത്രി 12.30നാണ് മല്‍സരം. അര്‍ജന്റീനയുടെ മല്‍സരം ഹോണ്ടുറാസിനെതിരേയാണ്. നാളെ പുലര്‍ച്ചെ 5.30നാണ് മല്‍സരം. സൂപ്പര്‍ താരങ്ങളെല്ലാം മല്‍സരത്തിനായി ഇറങ്ങും. മറ്റ് മല്‍സരങ്ങളില്‍ മൊറോക്കോ ചിലിയെയും അല്‍ജീരിയ ഗുനിയയെയും സൗദി അറേബ്യ ഇക്വഡോറിനെയും ഈജിപ്ത് നൈജീരിയയെയും ഖത്തര്‍ കാനഡയെയും നേരിടും.

യുഎഇ പരാഗ്വെയെയും ഇറാന്‍ ഉറുഗ്വെയെയും ജപ്പാന്‍ അമേരിക്കയെയും ദക്ഷിണകൊറിയ കോസ്‌റ്റോറിക്കയെയും കാമറൂണ്‍ ഉസ്ബിക്കിസ്ഥാനെയും നേരിടും.



Tags:    

Similar News