ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി അര്‍ജന്റീന യൂറോപ്പ്യന്‍ വമ്പന്‍മാരുമായി കൊമ്പുകോര്‍ക്കും

മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത ഒരു താരത്തിനെയും ടീമില്‍ നിലനിര്‍ത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Update: 2022-02-03 17:30 GMT


ബ്യൂണസ് ഐറിസ്: ലാറ്റിന്‍ അമേരിക്കയില്‍ അപരാജിത കുതിപ്പ് തുടരുന്ന അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി യൂറോപ്പിലെ വമ്പന്‍ ടീമുകളുമായി ഏറ്റുമുട്ടും. പോര്‍ച്ചുഗല്‍, ബെല്‍ജിയം, ഡെന്‍മാര്‍ക്ക് എന്നീ ടീമുകളുമായി മൂന്ന് സന്നാഹ മല്‍സരങ്ങളാണ് കളിക്കുക. മല്‍സരത്തിന്റെ ഷെഡ്യുളുകള്‍ ഉടന്‍ പുറത്ത് വിടും. മാസങ്ങളോളമായി ലാറ്റിന്‍ അമേരിക്കയില്‍ മാത്രം കളിച്ചുവരുന്ന അര്‍ജന്റീനയ്ക്ക് യൂറോപ്പിലെ പ്രമുഖരെ ലോകകപ്പില്‍ നേരിടണം. ഇതിന് മുന്നോടിയായുള്ള പരിശീലന മല്‍സരമാണ്. നിലവിലെ ടീമില്‍ ഒരു താരത്തിന്റെ സ്ഥാനവും സ്ഥിരമല്ലെന്നും ലോകകപ്പ് സ്‌ക്വാഡിലേക്ക് പല പുതുമുഖ താരങ്ങള്‍ കടന്നുവരുന്നതിനൊപ്പം പല സീനിയര്‍ താരങ്ങള്‍ക്ക് പുറത്ത് പോകേണ്ടി വരുമെന്നും കോച്ച് സ്‌കലോണി അറിയിച്ചു. മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത ഒരു താരത്തിനെയും ടീമില്‍ നിലനിര്‍ത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




Tags:    

Similar News