അര്‍ജന്റീനക്ക് വന്‍ തിരിച്ചടി; രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഫിഫ റാങ്കിങിലെ ഒന്നാം സ്ഥാനം നഷ്ടമാവുന്നു
സൂറിച്ച്: 2022 ലോകകപ്പ് നേടിയതിനു പിന്നാലെ സ്വന്തമാക്കിയ ഫിഫ റാങ്കിങിലെ ഒന്നാം സ്ഥാനം അര്‍ജന്റീനയ്ക്ക് നഷ്ടമാവുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനോട് തോല്‍വി നേരിട്ടതാണ് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായത്. ഈമാസം പതിനെട്ടിന് ഫിഫ പുറത്തിറക്കുന്ന റാങ്കിങില്‍ അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്ക് വീഴും. സ്പെയ്ന്‍ ഒന്നാം റാങ്കിലേക്ക് കുതിക്കുമ്പോള്‍ ഫ്രാന്‍സ് ആയിരിക്കും രണ്ടാം സ്ഥാനത്ത്. രണ്ടു വര്‍ഷത്തിനും നാല് മാസത്തിനും ശേഷമാണ് അര്‍ജന്റീനയ്ക്ക് ഒന്നാം റാങ്ക് നഷ്ടമാവുന്നത്.
ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, ബ്രസീല്‍, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ക്രോയേഷ്യ, ഇറ്റലി എന്നിവരാണ് നാല് മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍. ഫിഫ മല്‍സരങ്ങള്‍ക്ക് 25 പോയിന്റും സൗഹൃദ മല്‍സരങ്ങള്‍ക്ക് അഞ്ച് പോയിന്റുമാണ് റാങ്കിങില്‍ കിട്ടുക. പുതിയ റാങ്കിങ് വരുമ്പോള്‍ ഇന്ത്യയും മുന്നേറാന്‍ സാധ്യത ഏറെയാണ്. അടുത്തിടെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു ടീം.