കോപ്പയില്‍ അര്‍ജന്റീനയ്ക്ക് മൂന്നാം സ്ഥാനം; മെസ്സിക്ക് ചുവപ്പ് കാര്‍ഡ്
മെസ്സി ചുവപ്പ് കാര്‍ഡ് കണ്ട മല്‍സരത്തില്‍ സെര്‍ജിയോ അഗ്വേറയും ഡിബാലയുമാണ് അര്‍ജന്റീനയ്ക്കായി സ്കോര്‍ ചെയ്തത്. കഴിഞ്ഞ രണ്ട് കോപ്പയിലും ഫൈനലില്‍ ഏറ്റുമുട്ടിയവര്‍ ഇന്ന് മികച്ച കളിയാണ് പുറത്തെടുത്തത്.
സാവോ പോളോ: കോപ്പാ അമേരിക്കയിലെ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ചിലിയെ 2-1ന് തകര്‍ത്ത് അര്‍ജന്റീന മൂന്നാം സ്ഥാനം സ്വന്തമാക്കി. മെസ്സി ചുവപ്പ് കാര്‍ഡ് കണ്ട മല്‍സരത്തില്‍ സെര്‍ജിയോ അഗ്വേറയും ഡിബാലയുമാണ് അര്‍ജന്റീനയ്ക്കായി സ്കോര്‍ ചെയ്തത്. കഴിഞ്ഞ രണ്ട് കോപ്പയിലും ഫൈനലില്‍ ഏറ്റുമുട്ടിയവര്‍ ഇന്ന് മികച്ച കളിയാണ് പുറത്തെടുത്തത്. 12ാം മിനിറ്റില്‍ മെസ്സിയുടെ പാസ്സില്‍ അഗ്വേറ ലക്ഷ്യം കാണുകയായിരുന്നു. 22ാം മിനിറ്റിലാണ് പൗളോ ഡിബാല അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടിയത്.
37ാം മിനിറ്റിലാണ് വിവാദമായ ചുവപ്പ് കാര്‍ഡ് മെസ്സിക്ക് ലഭിച്ചത്. മെസ്സിയും ചിലിയുടെ ഗാരി മെഡലിനും നെഞ്ചുവച്ച് പരസ്പരം ഇടിച്ചതിനാണ് റഫറി രണ്ടുപേര്‍ക്കും ചുവപ്പ് കാര്‍ഡ് നല്‍കിയത്. വാറില്‍ പരിശോധിച്ചിട്ട് റഫറിയുടെ തീരുമാനം തെറ്റായിരുന്നു. എന്നാലും റഫറി തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ചിലിയുടെ ആശ്വാസഗോള്‍ 59ാം മിനിറ്റില്‍ ആര്‍തുറോ വിദാലാണ് നേടിയത്. പെനാല്‍റ്റിയിലൂടെ ആയിരുന്നു ഈ ഗോള്‍. മെസ്സിയില്ലെങ്കിലും മികച്ച പ്രതിരോധം തീര്‍ത്ത് അര്‍ജന്റീന വിജയം വരുതിയിലാക്കുകയായിരുന്നു.