ബലാബലം; ബ്രസീല്‍-അര്‍ജന്റീനാ പോരാട്ടം സമനിലയില്‍

മറുവശത്ത് നെയ്മര്‍ ഇല്ലാതെ ഇറങ്ങിയ ബ്രസീല്‍ ചില മികച്ച അവസരങ്ങളും നഷ്ടപ്പെടുത്തി.

Update: 2021-11-17 03:35 GMT


ബ്യൂണസ് ഐറിസ്: ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ഖത്തര്‍ ലോകകപ്പിലേക്ക് എത്തുന്ന രണ്ടാമത്തെ ടീമായി അര്‍ജന്റീന. ഇന്ന് നടന്ന യോഗ്യതാ മല്‍സരത്തില്‍ ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് അര്‍ജന്റീന യോഗ്യത നേടിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി അര്‍ജന്റീനയുടെ ആദ്യ ഇലവനില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ടീമിനോ മെസ്സിക്കോ ഇന്ന് കാര്യമായ നീക്കങ്ങള്‍ നടത്താന്‍ ആയില്ല. മറുവശത്ത് നെയ്മര്‍ ഇല്ലാതെ ഇറങ്ങിയ ബ്രസീല്‍ ചില മികച്ച അവസരങ്ങളും നഷ്ടപ്പെടുത്തി. ബ്രസീല്‍ നേരത്തെ യോഗ്യത ഉറപ്പിച്ചിരുന്നു.


ഗ്രൂപ്പിലെ മറ്റ് മല്‍സരങ്ങളില്‍ ചിലിയെ ഇക്വഡോര്‍ എതിരില്ലാത്ത രണ്ട് ഗോളിനും ഉറുഗ്വെയെ ബൊളീവിയ എതിരില്ലാത്ത മൂന്ന് ഗോളിനും പരാജയപ്പെടുത്തി. ഉറുഗ്വെയുടെയും ചിലിയുടെയും തോല്‍വികള്‍ അര്‍ജന്റീനയുടെ കാര്യങ്ങള്‍ എളുപ്പമാക്കി.




Tags: