വംശീയാധിക്ഷേപം; അര്‍ജന്റീന ഉള്‍പ്പെടെയുള്ള ആറ് ഫുട്‌ബോള്‍ ഫെഡറേഷനകള്‍ക്ക് ഫിഫ പിഴ ചുമത്തി

Update: 2025-09-03 17:42 GMT

ബ്യൂണസ്‌ഐറിസ്: ആരാധകരുടെ വംശീയാധിക്ഷേപവുമായി ബന്ധപ്പെട്ട അര്‍ജന്റീന അടക്കമുള്ള ആറ് ദേശീയ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ക്ക് ഫിഫ പിഴ ചുമത്തി. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കിടെ അര്‍ജന്റീന, ചിലി, കൊളംബിയ, സെര്‍ബിയ, അല്‍ബേനിയ, ബോസ്‌നിയ-ഹെര്‍സഗോവിന എന്നീ ദേശീയ ടീമുകളുടെ ആരാധകരാണ് വംശീയാധിക്ഷേപം നടത്തിയത്. തുടര്‍ന്ന് ഈ ടീമുകളുടെ ഫെഡറേഷനെതിരേ ഫിഫ പിഴ ചുമത്തുകയായിരുന്നു.

ജൂണില്‍ കൊളംബിയക്കെതിരായ മല്‍സരത്തിനിടെ അര്‍ജന്റീനന്‍ ആരാധകന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട് പിഴ ചുമത്തി. ജൂണ്‍ ഏഴിന് സെര്‍ബിയക്കെതിരായ മല്‍സരത്തില്‍ അല്‍ബേനിയന്‍ ആരാധകരും വംശീയാധിക്ഷേപം നടത്തിയിരുന്നു. ജൂണ്‍ അഞ്ചിന് ചിലി അര്‍ജന്റീനയോട് പരാജയപ്പെട്ടതിനെ തുടര്‍നന് ചിലി ആരാധകര്‍ വംശീയാധിക്ഷേപം നടത്തിയിരുന്നു. ജൂണ്‍ ആറിന് നടന്ന പെറുവിനെതിരായ മല്‍സരത്തിലെ വംശീയാധിക്ഷേപത്തിന് കൊളംബിയക്കും പിഴ ചുമത്തി. അല്‍ബേനിയന്‍ ഫെഡറേഷനാണ് കൂടുതല്‍ പിഴ ചുമത്തിയത്. സെര്‍ബിയക്കെതിരായ മല്‍സരത്തില്‍ അല്‍ബേനിയന്‍ ആരാധകര്‍ ദേശീയ ഗാനത്തെ അപമാനിച്ചിരുന്നു.





Tags: