ആന്‍സിലോട്ടി റയല്‍ വിടുമെന്നുറപ്പ്; 2026 ലോകകപ്പ് യോഗ്യതയ്ക്ക് മുമ്പ് ബ്രസീലിനൊപ്പം ചേരും

Update: 2025-04-29 15:06 GMT

മാഡ്രിഡ്: ഇതിഹാസ പരിശീലകന്‍ റയല്‍ മാഡ്രിഡിന്റെ കാര്‍ലോ ആന്‍സിലോട്ടി ക്ലബ്ബ് വിടുമെന്നുറപ്പായി. കഴിഞ്ഞ ദിവസം സ്പാനിഷ് കോപ്പാ ഡെല്‍ റേ ഫൈനലില്‍ ബാഴ്‌സയോട് പരാജയപ്പെട്ടതോടെ കോച്ച് ആന്‍സിലോട്ടിയുടെ പുറത്തേക്കുള്ള വഴി ഉറപ്പായി. നേരത്തെ ചാംപ്യന്‍സ് ലീഗില്‍ ആഴ്‌സണലിനോട് തോറ്റ് പുറത്തായിരുന്നു. ഒരു വര്‍ഷം കൂടിയാണ് ആന്‍സിലോട്ടിയുടെ റയലുമായുള്ള കരാര്‍. ബ്രസീല്‍ ദേശീയ ടീം മാനേജ്‌മെന്റുമായുള്ള ആന്‍സിലോട്ടിയുടെ ചര്‍ച്ചകള്‍ തുടരുകയാണ്. 2026 ലോകകപ്പിനുള്ള യോഗ്യതാ മല്‍സരങ്ങള്‍ക്ക് മുമ്പ് ബ്രസീല്‍ കോച്ചായി ആന്‍സിലോട്ടി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ മാസത്തിലാണ് ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മല്‍സരം. ക്ലബ്ബ് ലോകകപ്പിന് മുമ്പ് ആന്‍സിലോട്ടി റയല്‍ വിടുമെന്നാണ് റിപ്പോര്‍ട്ട്. കോച്ച് ഡോറിവല്‍ ജൂനിയറെ അടുത്തിടെയാണ് ബ്രസീല്‍ പുറത്താക്കിയത്.




Tags: