കൊളംബിയെ തകര്‍ത്ത് അള്‍ജീരിയ; ഉറുഗ്വെയെ പിടിച്ചുകെട്ടി പെറു

Update: 2019-10-16 06:46 GMT

പാരിസ്: ഇന്ന് നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ കരുത്തരായ കൊളംബിയയെ മൂന്ന് ഗോളിന് അള്‍ജീരിയ തോല്‍പ്പിച്ചു. ബാഗ്ദാദ് ബൊനെഡജും റിയാദ് മെഹറസിന്റെ ഇരട്ട ഗോളുമാണ് അള്‍ജീരിയക്ക് വമ്പന്‍ ജയമൊരുക്കിയത്. മറ്റൊരു മല്‍സരത്തില്‍ ഉറുഗ്വെയെ പെറു സമനിലയില്‍ പിടിച്ചുകെട്ടി. 30ാം മിനിറ്റില്‍ ഗോണ്‍സാലസിലൂടെ പെറു ലീഡ് നേടി. തുടര്‍ന്ന് 80ാം മിനിറ്റില്‍ നൂനസിന്റെ ഗോളാണ് ഉറുഗ്വെയ്ക്ക് രക്ഷയായത്. മറ്റൊരു മല്‍സരത്തില്‍ ഹെയ്ത്തിയെ ബൊളീവിയ 3-1ന് തോല്‍പ്പിച്ചു.

Tags:    

Similar News