2026 ലോകകപ്പിന് യോഗ്യത നേടി അള്‍ജീരിയ

Update: 2025-10-10 06:46 GMT

അള്‍ജിയേഴ്‌സ്‌: സോമാലിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി അള്‍ജീരിയ 2026 ഫിഫാ ലോകകപ്പിന് യോഗ്യത നേടി.മൂഹമ്മദ് അമൗറാ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ സൂപ്പര്‍ താരം റിയാദ് മെഹറസ് ഒരു ഗോള്‍ നേടി. ഗ്രൂപ്പ് ജിയില്‍ 22 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയാണ് അള്‍ജീരിയയുടെ നേട്ടം.അള്‍ജീരിയയുടെ അഞ്ചാം ലോകകപ്പാണിത്.1982, 1986, 2010, 2014 എന്നീ എഡീഷനുകളിലാണ് മുമ്പ് അള്‍ജീരിയ ലോകകപ്പ് കളിച്ചത്. ആഫ്രിക്കയില്‍ നിന്ന് ലോകകപ്പിന് യോഗ്യത നേടുന്ന നാലാമത്തെ രാഷ്ട്രമാണ് അള്‍ജീരിയ. മൊറോക്കോ, ടുണീഷ്യ, ഈജിപ്ത് എന്നിവരാണ് യോഗ്യത നേടിയ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍.




Tags: