ഇക്വഡോറിനെതിരേ ജയം; കോപ്പയില്‍ ചിലി ക്വാര്‍ട്ടറില്‍

എട്ടാം മിനിറ്റില്‍ ജോസ് പെഡ്രോ ഫ്യൂന്‍സാലിഡിലൂടെ ചിലിയാണ് ആദ്യം ഗോള്‍ നേടിയത്.

Update: 2019-06-22 04:49 GMT

സാവോ പോളോ: ഇക്വഡോറിനെ 2-1ന് തോല്‍പ്പിച്ച് ഗ്രൂപ്പ് സിയില്‍നിന്ന് നിലവിലെ ചാംപ്യന്‍മാരായ ചിലി കോപ്പാ അമേരിക്കയുടെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എട്ടാം മിനിറ്റില്‍ ജോസ് പെഡ്രോ ഫ്യൂന്‍സാലിഡിലൂടെ ചിലിയാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍, 26ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഇക്വഡോര്‍ സമനില ഗോള്‍ നേടി. ഇന്നര്‍ വലന്‍സിയയാണ് സമനില ഗോള്‍ നേടിയത്.

മല്‍സരത്തിന്റെ ആദ്യം മുതലേ ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. അവസാനം വരെ ആ പോരാട്ടം നിന്നെങ്കിലും 51ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം അലക്‌സ് സാഞ്ചസ് നേടിയ ഗോളിലൂടെ ഭാഗ്യം ചിലിക്കൊപ്പം നില്‍ക്കുകയായിരുന്നു. ജയത്തോടെ ചിലി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 

Tags:    

Similar News