റയലിന് ഞെട്ടല്‍; കോപ്പാ ഡെല്‍ റേയില്‍ ബില്‍ബാവോയോട് തോല്‍വി

റയല്‍ സോസിഡാഡിനെ റയല്‍ ബെറ്റിസ് എതിരില്ലാത്ത നാല് ഗോളിനും പരാജയപ്പെടുത്തി.

Update: 2022-02-04 04:05 GMT


മാഡ്രിഡ്: സീസണിലെ ആദ്യ കിരീടം ലക്ഷ്യത്തിലേക്ക് കുതിച്ച റയല്‍ മാഡ്രിഡിന് വന്‍ തിരിച്ചടി. ഇന്ന് നടന്ന ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയാണ് ഏകപക്ഷീയമായ ഒരു ഗോളിന് റയലിനെ പരാജയപ്പെടുത്തിയത്. 89ാം മിനിറ്റില്‍ പകരക്കാരനായെത്തിയ ബ്രന്‍ഗുര്‍ റിമിറോയാണ് ബില്‍ബോവയുടെ വിജയഗോള്‍ നേടിയത്. നേരത്തെ പ്രീക്വാര്‍ട്ടറില്‍ ബാഴ്‌സലോണയെയും അത്‌ലറ്റിക്കോ പുറത്താക്കിയിരുന്നു.

മറ്റൊരു ക്വാര്‍ട്ടറില്‍ റയല്‍ സോസിഡാഡിനെ റയല്‍ ബെറ്റിസ് എതിരില്ലാത്ത നാല് ഗോളിനും പരാജയപ്പെടുത്തി.




Tags: