ഹെന്‍ഡേഴ്‌സണായി അല്‍ ഇത്തിഫാഖ്; ഫാബിനോയ്ക്കായി അല്‍ ഇത്തിഹാദ്; മെഹറസിനെ വിടാതെ അല്‍ അഹ്‌ലി

Update: 2023-07-14 05:30 GMT

റിയാദ്: പുതിയ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ സൗദി അറേബ്യന്‍ ക്ലബ്ബുകളുടെ മുന്നേറ്റം തുടരുന്നു. നിരവധി യൂറോപ്പ്യന്‍ താരങ്ങളെ സ്വന്തമാക്കിയ അവര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ്. ഏറ്റവും പുതിയതായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ അള്‍ജീരിയന്‍ താരം റിയാദ് മെഹറസിനെ സൗദിയിലെത്തിക്കാനുള്ള പുറപ്പാടിലാണ് അല്‍ അഹ്‌ലി. 32 കാരനായ താരത്തെ വിട്ടുകൊടുക്കാന്‍ സിറ്റി ഒരുക്കമല്ല. എന്നാല്‍ പെപ്പ് ഗ്വാര്‍ഡിയോളമായി ചര്‍ച്ച തുടരാന്‍ തന്നെയാണ് അല്‍ അഹ്‌ലി ക്ലബ്ബിന്റെ തീരുമാനം. ലിവര്‍പൂളിന്റെ 29കാരനായ ബ്രസീലിയന്‍ താരം ഫാബിനോയെ സ്വന്തമാക്കാന്‍ അല്‍ ഇത്തിഹാദ് രംഗത്ത് വന്നിട്ടുണ്ട്. 40 മില്ല്യണ്‍ യൂറോയുടെ ഓഫറാണ് ക്ലബ്ബ് താരത്തിനായി മുന്നില്‍ വച്ചിരിക്കുന്നത്. ലിവര്‍പൂളിന്റെ ഇംഗ്ലണ്ട് താരമായ ജോര്‍ദ്ദന്‍ ഹെന്‍ഡേഴ്‌സണെ ടീമിലെത്തിക്കാന്‍ അല്‍ ഇത്തിഫാഖ് ശ്രമം തുടങ്ങിയിട്ടുണ്ട്. മുന്‍ ബാഴ്‌സാ താരമായ ഒബമായങ്, സാദിയോ മാനെ, ഫിലിപ്പെ കുട്ടീഞ്ഞോ എന്നിവരെയും സൗദി ക്ലബ്ബുകള്‍ നോട്ടമിട്ടുണ്ട്.



 



Tags:    

Similar News